വളാഞ്ചേരി: മുതിർന്ന മുസ്ലിം ലീഗ് നേതാവും വളാഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ (65) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നാണ് മരണം. എം.എസ്.എഫിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ അദ്ദേഹം യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും മലപ്പുറം ജില്ലയിലെ നേതാക്കളിലൊരാളാണ്. കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് ജന. സെക്രട്ടറി, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാട്ടിപ്പരുത്തി ചങ്ങമ്പള്ളി വൈദ്യപരമ്പരയിലെ അംഗമാണ്. ഭാര്യ: സുബൈദ. മക്കൾ: മുഷ്ത്താഖ് അലി ഗുരുക്കൾ (ലണ്ടൻ), ഡോ. മൊയ്തീൻകുട്ടി ഗുരുക്കൾ (ഖത്തർ), ഡോ. സൈറ മോൾ, ഫിദ യൂസുഫ്. മരുമക്കൾ: സബിത കൽപകഞ്ചേരി, സഫ്ന ആലുവ, ഡോ. ജമാൽ പൂന്താനം, നുഫൈൽ വണ്ടൂർ.