കൊണ്ടോട്ടി : ബ്ലോക്ക് ഓഫിസിനു സമീപം പള്ളിക്കത്തൊടി എറത്താലി മുഹമ്മദ്കുട്ടി (87) നിര്യാതനായി. ചിറയില്‍ ജി.എം.യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനായിരുന്നു. കെ.ജി.ടി.എ, കെ.എസ്.ടി.എ സബ് ജില്ല മുന്‍ഭാരവാഹിയും മത സാമൂഹിക - സാംസ്കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: പരേതയായ സൈനബ. മക്കള്‍: മുജീബുറഹ്മാന്‍ (റിട്ട. പ്രധാനാധ്യാപകന് ചേര്‍ത്തല ഗവ. ഹൈസ്കൂള്‍), ഫിറോസ്ഖാന് (ഡയറക്ടര്‍, കോ ഓപ്പറേറ്റിവ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, കൊണ്ടോട്ടി), ഷമീറാബീഗം, ഷാജിദ്. മരുമക്കള്‍: സക്കീര്‍ഹുസൈന്‍, ഷഹനാസ്, നജീമ, ജുബീന.