മഞ്ചേരി: പട്ടർക്കുളം അത്തിമണ്ണിൽ പറമ്പത്തൊടി മുഹമ്മദ് (കുഞ്ഞാൻ മാസ്റ്റർ -81) നിര്യാതനായി. പട്ടർക്കുളം മഹല്ല് കമ്മിറ്റി മുൻ ഭാരവാഹിയും മഞ്ചേരി ജെ.ടി.എസിലെ ജീവനക്കാരനുമായിരുന്നു. ഭാര്യ: ആമിന (തോട്ടക്കാട്). മക്കൾ: ശംസുദ്ദീൻ, സൽമാൻ (ഇരുവരും ബിസിനസ്), സൗദാബി. മരുമക്കൾ: മുഹമ്മദ് (അരിപ്ര), ഫിൻസി (കൊണ്ടോട്ടി), സബ്ന (മലപ്പുറം). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ ശരീഫ്.