അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്ര ആരത്തിന്റെ ഭാഗമായ മലയസ്ഥാനിയും തരകൻ ഹൈസ്കൂൾ ജീവനകാരനും തുയിലുണർത്തുപാട്ട് കലാകാരനുമായ കലം പറമ്പിൽ ബാലൻ (74) നിര്യാതനായി. ഫോക്ക് ലോർ അക്കാദമി, വള്ളുവനാടൻ സാംസ്കാരിക വേദി എന്നിവയുടെ അടക്കം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: വിശാലാക്ഷി (കൊടശ്ശേരി). മക്കൾ: സുനിത, സജിത, സുജിത ബാലൻ (തരകൻ ഹൈസ്കൂൾ അങ്ങാടിപ്പുറം), ജിഷ്ണു ബാലൻ. മരുമക്കൾ: മണികണ്ഠൻ (തിരുവിഴാംകുന്ന്), ഉണ്ണികൃഷ്ണൻ (മുന്നൂർക്കോട്), ദിനേശ് മണ്ണാർമല (എ.യു.പി സ്കൂൾ പച്ചീരി), കീർത്തി (കുന്നപ്പള്ളി). സഹോദരങ്ങൾ: പരമേശ്വരൻ, മോഹനൻ, വേണുഗോപാൽ, പരേതരായ ദേവകി, ശാന്ത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അങ്ങാടിപ്പുറം കലംപറമ്പ് കുടുംബ ശ്മശാനത്തിൽ.