അരക്കുപറമ്പ്: മാടാമ്പാറയിലെ ചിലമ്പുകാടൻ അബ്ദുൽ ബാരി മാസ്റ്റർ (75) നിര്യാതനായി. അരക്കുപറമ്പ് പുത്തൂർ എൽ.പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. സമീപ പ്രദേശങ്ങളിലെ വിവിധ മദ്റസകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചുണ്ട്. ഭാര്യമാർ: സഫിയ, മൈമൂന. മക്കൾ: ഹബീബുറഹ്മാൻ, മുജീബ് റഹ്മാൻ, മുഹമ്മദ് ഖാജ, നജീബുറഹ്മാൻ, നസീബുറഹ്മാൻ, നബീലുറഹ്മാൻ. മരുമക്കൾ: അനീസ, ഉമ്മുകുൽസു, സമീറ, ഷംന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അരക്കുപറമ്പ് കോടോമ്പ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.