എടയൂർ/മലപ്പുറം: മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂക്കാട്ടിരി വട്ടപ്പറമ്പിലെ കുടിലൻ ശറഫുദ്ദീനാണ് (46) മരിച്ചത്. മലപ്പുറം മച്ചിങ്ങലിലെ വാടക ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രയിൽനിന്ന് ലഭിച്ച വിവരം. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഓട്ടോ ഡ്രൈവർ കൂടി ആയിരുന്നു ശറഫുദ്ദീൻ. പിതാവ്: കുടിലൻ ചെറിയ മുഹമ്മദ് എന്ന താടിപ്പ (ഓട്ടോ ഡ്രൈവർ പൂക്കാട്ടിരി). മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: ആയിശ. മക്കൾ: മുർഷിദ, മുഹ്സിന, മുഫീദ, മിസ്രിയ. മരുമക്കൾ: സലീം (കരേക്കാട്), ഷമീർ (കൊപ്പം). സഹോദരങ്ങൾ: (സുമയ്യ ഇരിമ്പിളിയം), തൗഫീഖ്, മൊയ്തീൻകുട്ടി, സിദ്ദീഖുൽ അക്ബർ, അനസ് (ഇരുവരും സൗദി), ദുൽ കിഫാൽ (ഓട്ടോ ഡ്രൈവർ പൂക്കാട്ടിരി).