ചന്ദനത്തോപ്പ്: പുന്തല പുത്തൻവീട്ടിൽ പരേതനായ ഹാജി ബദറുദ്ദീന്റെ ഭാര്യ ഹാജാ ആബിദാബീവി (78) നിര്യാതയായി. മക്കൾ: ഷാജഹാൻ (റിട്ട. ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി), നൂർജഹാൻ സലാം (ട്രസ്റ്റി, ട്രാവൻകൂർ മെഡിക്കൽ കോളജ് മെഡിസിറ്റി, കൊല്ലം), മെഹർബാൻ അൻസർ (വെസ്റ്റേൺ ഇലക്ട്രിക്കൽസ്, കൊല്ലം), ഷിഹാബുദ്ദീൻ (ബിസിനസ്), ഷംല നാസർ, ഷൈജ റഊഫ്. മരുമക്കൾ: വെഞ്ഞാറമൂട് അബ്ദുൽസലാം (ചെയർമാൻ, ട്രാവൻകൂർ മെഡിക്കൽ കോളജ് മെഡിസിറ്റി, കൊല്ലം), ടി.എം അൻസർ കൊട്ടുകാട് (എം.ഇ.എസ് മുൻ ജില്ല വൈസ് പ്രസിഡന്റ്), നാസർ (മാർക്ക് കാഷ്യൂ), റഊഫ് (ബിസിനസ്), ഷെനിയ ഷാജഹാൻ, സെഫീല ഷിഹാബുദീൻ.