മക്കരപറമ്പ്: മുഞ്ഞകുളം ജുമാമസ്ജിദ് ഇമാമായിരുന്ന പരേതനായ കുഴിയേങ്ങൽ അബ്ദുസ്സലാം മുസ്ലിയാരുടെ ഭാര്യയും മുൻ ജിസാൻ കെ.എം.സി.സി ഭാരവാഹിയും പ്രവാസി ലീഗ് ജനറൽ സെക്രട്ടറിയുമായ ജാഫർ കുഴിയേങ്ങലിന്റെ മാതാവുമായ ആറാട്ടുതൊടി ഹവ്വാഉമ്മ ഹജ്ജുമ്മ (75) നിര്യാതയായി. മറ്റുമക്കൾ: സുഹ്റ, സീനത്ത്, ഉമൈമത്ത്, ഹസീന, ബുഷ്റ. മരുമക്കൾ: ഹംസ മൗലവി ചെറുകാവിൽ (കൊളപ്പറമ്പ്), ശൗക്കത്ത് പുതിയങ്ങാടി (തിരൂർക്കാട്), ശമീർ വാളൻ (മലപ്പുറം), ബഷീർ പെലത്തൊടി (സൗദി), റഷീദ് പൂക്കാടൻ (സൗദി).