തിരൂരങ്ങാടി: ആന്ധ്രയിലെ കടപ്പക്ക് സമീപം രജനപേട്ടിൽ സ്കൂട്ടർ മറിഞ്ഞ് തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി മരിച്ചു. പരേതനായ കൊയപ്പകോലോത്ത് മൊയ്തീൻ കുട്ടിയുടെ മകൻ കോയക്കുട്ടിയാണ് (62) മരിച്ചത്.
തിരുവനന്തപുരം ബെസ്റ്റ് ബേക്കറി ഉടമയാണ്. ബിസിനസ് ആവശ്യാർഥം ആന്ധ്രയിൽ എത്തിയതായിരുന്നു. തിങ്കളാഴ്ച സഹോദരന്റെ മകന്റെ കൂടെ സഞ്ചരിക്കുമ്പോൾ സ്കൂട്ടർ അപകടത്തിൽപെടുകയായിരുന്നു.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതാവും വെൽഫെയർ പാർട്ടി ചുള്ളിപ്പാറ യൂനിറ്റ് പ്രസിഡന്റുമാണ്. നാട്ടിലെ സാമൂഹിക-കാരുണ്യ മേഖലയിൽ സജീവമായിരുന്നു. മാതാവ്: കുഞ്ഞീര്യ നീലങ്ങത്ത് ചെറുമുക്ക്. ഭാര്യ: സൈനബ പനക്കൽ കൊടിഞ്ഞി.
മക്കൾ: ജൈസിയ, പരേതനായ ജാവീദ് അലി. മരുമക്കൾ: അനസ് കൊടക്കാട്, ഫഹീമ പൊന്മുണ്ടം. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഹവ്വ ഉമ്മ, ഫാത്തിമ, പരേതനായ അബൂബക്കർ, അലവി, ഹംസക്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചുള്ളിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.