പിണങ്ങോട്: പ്രശസ്ത തെയ്യം അനുഷ്ഠാന കോലധാരിയും വാദ്യ വിദ്വാനും ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം രക്ഷാധികാരിയുമായ പിണങ്ങോട് പുഴമുടി തെങ്ങുംകണ്ടി ടി.സി. ഭാസ്കരൻ പണിക്കർ (73) നിര്യാതനായി. വയനാട്ടിൽ ഒരുപാട് കാവുകളിൽ തെയ്യം നടത്തിയിരുന്നു. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മുടികെട്ടി ആടുന്ന തെയ്യമായ കല്പറ്റ എടത്തിലെ പന്നികരുവോന്റെ 41 അടി ഉയരമുള്ള തിരുമുടി 40ൽ അധികം വർഷം ഭാസ്കരൻ കെട്ടിയാടി. വയനാട്ടിലെ തൊണ്ണൂറോളം ക്ഷേത്രങ്ങളിലെ അധിപതി സ്ഥാനീയനും അറുപതോളം കാവുകളിലെ തിറ കെട്ടിയാടാൻ അവകാശിയുമായിരുന്നു. ഭാര്യ: ജാനു. മക്കൾ: മിനി, സിന്ധു, സുനിത, പ്രജിത്ത്. മരുമക്കൾ: ജയൻ പുഴമുടി, ഷിജു കാവുംമന്ദം, സുജേഷ് മെച്ചിലാട്ട്, നിമ്മി.