കോങ്ങാട്: കടമ്പഴിപ്പുറം അഴിയന്നൂർ കിഴക്കേപ്പാട്ട് ഹരിദാസ് (73) നിര്യാതനായി. മുൻ എസ്.ബി.ഐ മാനേജർ, തത്ത്വശ്രീ റിസർച്ച് ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, ചുണ്ടേക്കാട് ശ്രീകൃഷ്ണക്ഷേത്രം സമിതി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കടമ്പഴിപ്പുറത്തെ സാമൂഹിക -സാംസ്കാരിക -കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: പ്രഭ. മക്കൾ: റിജേഷ്, രോഹിണി. മരുമക്കൾ: അനുശ്രീ, നിതിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐവർമoത്തിൽ.