വൈത്തിരി: മുസ്ലിം ലീഗ് കൽപറ്റ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സലീം മേമനയുടെ പിതാവ് മേമന കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി. മുൻ മരവ്യാപാരിയും പന്ത്രണ്ടാം പാലം മഹല്ല് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യമാർ: പരേതയായ ഇത്തീരു, സുബൈദ. മറ്റു മക്കൾ: ജലീൽ മേമന, നൗഷാദ് മേമന. മരുമക്കൾ: നൂർജഹാൻ (വിളമ്പുകണ്ടം), ആയിഷ (തരുവണ), ഷാജിത (തരുവണ). സഹോദരങ്ങൾ: പരേതനായ ഉമ്മർ, അബൂബക്കർ, ഉസ്മാൻ, ഹനീഫ, കദിയക്കുട്ടി, ഫാത്തിമ, നബീസ, സഫിയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പന്ത്രണ്ടാം പാലം പള്ളിയിൽ.