കോഡൂർ: ജമാഅത്തെ ഇസ്ലാമി അംഗവും റിട്ട. അധ്യാപകനുമായ പിച്ചൻ അബൂബക്കർ മൗലവി (80) നിര്യാതനായി.
ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം, ഏരിയ പ്രസിഡന്റ്, കോഡൂർ മുസ്ലിം സാംസ്കാരിക സമിതി സ്ഥാപക പ്രസിഡന്റ്, ചോലക്കൽ ശാന്തിനികേതൻ ട്രസറ്റ് ചെയർമാൻ, മസ്ജിദ് ഫത്ഹ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പി.കെ. മറിയം. മക്കൾ: അബ്ദുറഷീദ്, ഹബീബ, അബ്ദുല്ല (ഖത്തർ), അബ്ദുൽ അഹദ് (അധ്യാപകൻ, അസ്ഹറുൽ ഉലൂം, ആലുവ), അബ്ദുൽ വാഹിദ് (അധ്യാപകൻ, ജി.എം.യു.പി.എസ് ചെമ്മങ്കടവ്), ഹമീദ, അമീന. മരുമക്കൾ: സാബിറ ഹാജിയാർ പള്ളി, റഫീഖ് വടക്കാങ്ങര, ഫിദ കൊണ്ടോട്ടി, ഷമീമ മങ്കട, മാഹിറ മങ്ങാട്ടുപുലം, ഹസീബ് (ജിദ്ദ), ജഹ്ഫർ കടുങ്ങൂത്ത്.