ചാലക്കുടി: മഹിള കോണ്‍ഗ്രസ് മുന്‍ ജില്ല പ്രസിഡന്റ് ചിറയത്ത് റോസി തോമസ് (84) നിര്യാതയായി. ദീര്‍ഘകാലം കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ അധ്യാപികയും എട്ടുവര്‍ഷം മാള സെന്റ് ആന്റണീസ് സ്കൂള്‍ പ്രധാനാധ്യാപികയും ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: മോളി, ജോജന്‍ (യു.കെ), ജീജ (ഷാര്‍ജ). മരുമക്കള്‍: ഡൊമിനിക് (ദുബൈ), പ്രതിഭ, മാത്യു (ഷാര്‍ജ). സംസ്കാരം വെള്ളിയാഴ്ച 11.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.