മങ്കട: പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് സ്കൂള്‍ റിട്ട. പ്രിന്‍സിപ്പൽ വെള്ളില കുറ്റീരി അരവിന്ദാക്ഷന് (70) നിര്യാതനായി. ടി.എസ്.എസ് വടക്കാങ്ങര, മങ്കട പള്ളിപ്പുറം ഹൈസ്കൂള്‍, കാവനൂര്‍ ഹൈസ്കൂള്‍, മഞ്ചേരി ബോയ്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: ഉഷ. മക്കള്‍: അനിഷ, ആശ. മരുമക്കള്‍: സുധേഷ് (പയിമ്പ്ര), സുനേഷ് (മേലാക്കം). സഹോദരങ്ങള്‍: ഹരിദാസ്, പ്രസന്നകുമാരി, ഗീതാദേവി, യമുന, ഗംഗാദേവി, മനോഹരന്, പരേതനായ പുഷ്പാംഗതന്.