ചാലക്കുടി: പോട്ടയിൽ വാഹനാപകടത്തിൽ ആശുപത്രി ജീവനക്കാരൻ മരിച്ചു. പോട്ട തെക്കേക്കര വീട്ടിൽ ജെയ്സന്റെ മകൻ ഏണസ്റ്റോയാണ് (25) മരിച്ചത്. വ്യാഴാഴ്ച രാത്രി പോട്ട പനമ്പിള്ളി കോളജിന് സമീപത്ത് ഏണസ്റ്റോ സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് രാത്രിയിൽ മടങ്ങുമ്പോഴായിരുന്നു അപകടം.