കയ്പമംഗലം: കഴിമ്പ്രത്ത് വല വീശുന്നതിനിടെ കടലിൽ കാണാതായയാളുടെ മൃതദേഹം കരക്കടിഞ്ഞു. കഴിമ്പ്രം സ്വദേശി കോലാട്ടുപുരയ്ക്കൽ സുകുമാരനാണ് (42) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ചാമക്കാല ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സുകുമാരനെ കാണാതായത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: ശ്രീരാഗ്, ശിശിര പ്രണവ്.