കോട്ടക്കൽ: പാലത്തറയിൽ താമസിക്കുന്ന പരേതനായ ചെമ്മുക്കൻ കുഞ്ഞാലന്റെ മകൻ ബീരാൻ (64) നിര്യാതനായി. കോട്ടക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും കോട്ടക്കലിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവവുമായിരുന്നു. ഭാര്യ: സുമയ്യ കള്ളിയത്ത്. മക്കൾ: മുഹമ്മദ് റഷീദ് (റാസൽഖൈമ), ഡോ. ഷെമീറ, സലിം (ദുബൈ), മുഹമ്മദ് അസ്ഹർ (അജ്മാൻ), മുഹമ്മദ് അഫ്സൽ (ലണ്ടൻ). മരുമക്കൾ: ഡോ. ഫസീല, ഡോ. സാബിഖ് (ദുബൈ), സഫ, ഷഹാന.