പുതുപ്പാടി: പൂലോട് കാഞ്ഞാംവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ്(ബാബു-31) സൗദിയിലെ ദമ്മാമിൽ നിര്യാതനായി. ഈങ്ങാപ്പുഴയിൽ ഹംസ കാഞ്ഞാംവയലിന്റെയും സുഹറയുടെയും മകനാണ്. അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: അൻസാദ്, റിൻസദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അടുത്തദിവസം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.