ആനക്കര: ചാലിശ്ശേരി പെരുമണ്ണൂരില്‍ വയോധിക കുളത്തില്‍ വീണ് മരിച്ചു. മണിശ്ശേരി കുന്നത്ത് വളപ്പില്‍ സാവിത്രിയാണ് (71) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച 5.45ഓടെ സാവിത്രിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടെ പുലര്‍ച്ച ആറോടെ പെരുമണ്ണൂര്‍ പഴയിടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെ കുളത്തില്‍ ഇവരെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഉടന്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: പരേതനായ ശങ്കുണ്ണിമേനോൻ. മകൾ: രാധിക. മരുമകൻ: രാമനുണ്ണി (ഭാരത് ഗ്ലാസ് ഹൗസ്, കൂറ്റനാട്). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.