പട്ടാമ്പി: തൃത്താല കൊപ്പം പരേതനായ തിയ്യാട്ടിൽ മമ്മുട്ടി ഹാജിയുടെ മകൻ ഹംസ (55) നിര്യാതനായി. കൊപ്പത്തെ മത്സ്യവ്യാപാരിയും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റുമായിരുന്നു. മാതാവ്: പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: സാജിത. മക്കൾ: ഷഹന, മുഹമ്മദ് സാദിഖ്, ഷീസ് ബാബു. മരുമക്കൾ: നൗഫൽ (ഖത്തർ), ഷിഫ്ല. സഹോദരങ്ങൾ: വീരാൻകുട്ടി, ഹസ്സൈനാർ, മുഹമ്മദലി, അബ്ദുൽ അസീസ്, ഹനീഫ (റിയാദ്), നബീസ, കദീജ, സുഹറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊപ്പം മഹല്ല് ഖബർസ്ഥാനിൽ.