ചെറുതുരുത്തി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു. ആറ്റൂർ ശ്രീപുഷ്കരം കിഴക്കെപീടികയിൽ അബ്ദുൽ റഹ്മാൻ എന്ന തങ്കമാനാണ് (77) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മുള്ളൂർക്കര പെട്രോൾ പമ്പിന് സമീപമാണ് അപകടം. അബ്ദുൽ റഹ്മാൻ ഇരുചക്രവാഹനത്തിൽ എത്തി റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംതെറ്റി വന്ന കാറിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് തുടർനടപടി സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശഷം തിങ്കളാഴ്ച വീട്ടുകാർക്ക് വിട്ടുകൊടുക്കും. ഭാര്യമാർ: കദീജ, ജമീല. മകൾ: സാലിഹ.