ചേലക്കര: കമ്പനിപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലാക്കോട് ഒടുവത്തൊടി വീട്ടിൽ ജയയുടെ മകൻ കാർത്തിക് (21) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നോടെയാണ് അപകടം. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. കൂടെ യാത്ര ചെയ്തിരുന്ന രമേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.