ചിയ്യാരം: തൃശൂർ എം.ജി റോഡിലെ കുഴിയിൽ ബൈക്ക് തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്ക മരിച്ചു. ചിയ്യാരം പാലത്തിങ്കൽ ഷോജന്റെ ഭാര്യ ബേബിയാണ് (49) മരിച്ചത്. ഒരാഴ്ച മുമ്പ് രാത്രി 10.30ന് തൃശൂരിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ രാംദാസ് തിയറ്ററിന് മുൻവശത്തെ കുഴിയിൽ ബൈക്ക് തെന്നി ബേബി തെറിച്ചുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു മരണം. തൃശൂർ എലൈറ്റ് ആശുപത്രിയിൽ അക്കൗണ്ടന്റ് ആയിരുന്നു. മകൾ: പവിത്ര. സംസ്കാരം ബുധനാഴ്ച 10.30ന്.