മാടക്കത്തറ: ശസ്ത്രക്രിയക്കുശേഷം വീട്ടമ്മ മരിച്ചത് ചികിത്സപിഴവ് മൂലെമന്ന് പരാതി. തേറമ്പം കല്ലാറ്റ വീട്ടിൽ ശ്രീധരന്റെ ഭാര്യ മീനാക്ഷി (സുലോചന -54) ആണ് മരിച്ചത്. ജില്ല ആശുപത്രിയിൽ തൈറോയ്ഡ് സംബന്ധമായി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർചികിത്സക്ക് ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു. ചികിത്സ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. മക്കൾ: സ്വതി, സ്നേഹ. മരുമക്കൾ: രജീഷ്, ദീപേഷ്.