വേങ്ങര: പറപ്പൂർ കടവത്ത് സ്വദേശി പരേതനായ കരുവാപറമ്പൻ മൂസ ഹാജിയുടെ ഭാര്യ പാറേങ്ങൽ ഖദീജ (87) നിര്യാതയായി. മക്കൾ: അബു, സൈനബ (റിട്ട. പ്രധാനാധ്യാപകൻ), ഫാത്തിമ (കൊണ്ടോട്ടി), അഷ്റഫ് (സെക്ഷൻ ഓഫിസർ, മലപ്പുറം പി.എസ്.സി ഓഫിസ്), റുഖിയ, പരേതനായ ഹവിൽദാർ കുഞ്ഞിമൊയ്തീൻ കുട്ടി. മരുമക്കൾ: ഹുസൈൻ എടയാടൻ (റിട്ട. വില്ലേജ് ഓഫിസർ), നാനാക്കൽ മുഹമ്മദ് (റിട്ട. ജില്ല സാമൂഹിക ക്ഷേമ ഓഫിസർ), സലീന (എ.എം.എൽ.പി സ്കൂൾ ചെറുശോല), സുബൈദ.