വേങ്ങര: വയോധികനെ ദുരൂഹസാഹചര്യത്തില്‍ വീടിനടുത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര താഴെ അങ്ങാടി ചളിടവഴി കൊട്ടേക്കാട്ട് കരിവേപ്പില് അബ്ദുറഹ്മാനെയാണ് (ഇപ്പു - 75) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇയാളെ വീട്ടില്‍ നിന്ന് കാണാതായതായി പറയുന്നു. രാവിലെ ഏഴോടെ കുളത്തില്‍ നിന്ന് നാട്ടുകാരാണ് മൃതദേഹം കരക്കുകയറ്റിയത്. പലരുമായും പണമിടപാടുള്ള ആളാണെന്നും ശരീരത്തിലും തലയിലും മുറിവുള്ളതായും പൊലീസ് പറഞ്ഞു. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കുളത്തിൽ കണ്ടെത്തി. ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മലപ്പുറം ഡിവൈ.എസ്.പി അബ്ദുല്‍ ബഷീര്‍, വേങ്ങര എസ്.എച്ച്.ഒ എം. മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വേങ്ങര മാട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഫാത്തിമ. മക്കൾ: മുജീബ്, റഫീഖ്, ജാഫർ സാദിഖ്, സുബൈർ, അൻവർ, ജംഷീന.