വിയറ്റ്നാംപടി: കിഴുമുറി പപ്പടപ്പടിയിൽ താമസിക്കുന്ന പാറമ്മൽ മൂസ (69) നിര്യാതനായി. പിതാവ്: പരേതനായ ഇസ്മായിൽകുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഈങ്ങച്ചാലിൽ പള്ളിക്കര മുഹമ്മദ്കുട്ടി ഹാജിയുടെ മകൾ ഖദീജ. മക്കൾ: മുസ്തഫ (മക്ക), സജീർ, റസീന. മരുമക്കൾ: അബ്ദുഷുക്കൂർ (മുതുതല), നജ്മ (തെക്കുമല), അസ്മ (പുറമണ്ണൂർ). സഹോദരങ്ങൾ: സൈതലവി പാറമ്മൽ മുളയങ്കാവ്, ആയിശ, സൈനബ. പരേതരായ പോക്കർ, മുഹമ്മദ്കുട്ടി, മമ്മികുട്ടി.