കൊടുവായൂർ: മോപ്പഡ് കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ച് മോപ്പഡ് യാത്രക്കാരനായ ലോട്ടറി വിൽപനക്കാരൻ മരിച്ചു. കൊടുവായൂർ ചെത്തിയോട് രാധാകൃഷ്ണനാണ് (52) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.15ന് കൊടുവായൂർ ടൗണിലാണ് അപകടം. മോപ്പഡിനു പിന്നിലിരുന്ന് യാത്ര ചെയ്ത കോളോട് സ്വദേശി ഗോപാലകൃഷ്ണന് (54) നിസ്സാര പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെയും ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രാധാകൃഷ്ണൻ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: സുമ. മക്കൾ: അജിത്, ഐശ്വര്യ. സഹോദരങ്ങൾ: മോഹനൻ, പുഷ്പലത.