ശ്രീകൃഷ്ണപുരം: കുറ്റാനശ്ശേരി പുത്തൻപിഷാരത്തിൽ രമേഷ് മാസ്റ്റർ (50) നിര്യാതനായി. കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംസ്കൃതം അധ്യാപകനായിരുന്നു. നിരവധി ഭക്തിഗാന ആൽബങ്ങൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മികച്ച വയലിനിസ്റ്റായിരുന്നു. സംഗീത സംവിധായകരായ വി. ദക്ഷിണാമൂർത്തി, ജയ്സൺ ജെ. നായർ, ഗായകരായ മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ എന്നിവരോടൊപ്പം വിവിധ ആൽബങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഭാര്യ: സുജാത (ക്ലർക്ക്, വെള്ളിനേഴി ഗ്രാമപഞ്ചായത്ത്). മക്കൾ: ശ്രീദുർഗ, ശ്രീലക്ഷ്മി.