ഒല്ലൂർ: മരോട്ടിച്ചാൽ മാന്തോട്ടം സ്വദേശി ജോർജ് (76) നിര്യാതനായി. മാന്നാമംഗലം ക്ഷീരസംഘം ഡയറക്ടർ ബോർഡ് അംഗം, കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ലാലി, ജോസഫ് (മാന്നാമംഗലം ക്ഷീരസംഘം ഡയറക്ടർ). മരുമക്കൾ: സണ്ണി, മോളി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മരോട്ടിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.