കൂട്ടിലങ്ങാടി: മുസ്ലിം ലീഗ് പ്രാദേശിക നേതാവും മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കടുങ്ങൂത്ത് മുരിക്കുംകാടൻ കുഞ്ഞാലി ഹാജി (58) നിര്യാതനായി. കടുങ്ങൂത്ത് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, കടുങ്ങൂത്ത് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ പ്രസിഡന്റ്, കടുങ്ങൂത്ത് മസ്ജിദുൽ ഹുദാ ട്രഷറർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ അംഗം, സുന്നി മഹല്ല് ഫെഡറേഷൻ കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി അംഗം, കൂട്ടിലങ്ങാടി പഞ്ചായത്ത് ലഹരി വിരുദ്ധ സമിതി അംഗം, കുറുവ കൂട്ടിലങ്ങാടി മഹല്ല് ലഹരി വിരുദ്ധ കൂട്ടായ്മ മേഖല ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മുൻ പ്രവാസിയും സൗദി അൽജൗഫ് കെ.എം.സി.സി സെക്രട്ടറിയുമായിരുന്നു. പിതാവ്: പരേതനായ മൂസക്കുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: അമ്പാളി ഷാഹിന (കണ്ണത്തുപാറ). മക്കൾ: മുഹമ്മദ് ഫായിസ് (അമ്പാളി ഫർണിച്ചർ, കോട്ടപ്പടി), ഫർഹാന, ഫർസാന, ഫായിസ, ഫാലിഹ. മരുമക്കൾ: മുഹമ്മദ് ഹുസൈൻ പാറക്കൽ (ദുബൈ), മുഹമ്മദ് ഷഫീഖ് പഴമള്ളൂർ (മക്ക), മുനവ്വർ പഴമള്ളൂർ (ദുബൈ), ഫാത്തിമ സുഹ്റ. സഹോദരങ്ങൾ: ഹംസ, അബ്ദുൽ ജലീൽ (അധ്യാപകൻ), ഹാജറ, മൈമൂന, റുഖിയ, പരേതരായ മുഹമ്മദ്, മമ്മുദു, ഖദീജ.