പാലക്കാട്: ദേശാഭിമാനി പാലക്കാട് യൂനിറ്റിലെ സീനിയർ പ്രൂഫ് റീഡർ കൊടുവായൂർ കുരുടൻകുളമ്പിലെ എം. ബാലകൃഷ്ണൻ (54) നിര്യാതനായി. തൃശൂർ ആകാശവാണിയിൽ ബി ഗ്രേഡ് ആർടിസ്റ്റായി ജോലി ചെയ്തു. ശാസ്ത്ര സാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയിൽ സജീവമായിരുന്നു. ഭാര്യ: ശ്രീകല (കൊടുവായൂർ ജി.എച്ച്.എസ്.എസ് അധ്യാപിക). മകൻ: ആർഷൻ. പിതാവ്: പരേതനായ മാണി. മാതാവ്: പാറു. സഹോദരങ്ങൾ: ചന്ദ്രൻ, രുഗ്മിണി, സത്യഭാമ, ചന്ദ്രിക.