പാലക്കാട്: സി.പി.എം കൊടുമ്പ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പുതുശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.പി. കിട്ട (70) നിര്യാതനായി. കേരള കർഷകസംഘം പുതുശ്ശേരി ഏരിയ പ്രസിഡന്റും കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പൊൽപ്പുള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്നു.
തിരുവാലത്തൂർ ഗോപാൽ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: ശിവദാസ്, പരേതനായ കൃഷ്ണദാസ്. സഹോദരങ്ങൾ: കണ്ണു, കുട്ടികൃഷ്ണൻ, പരേതനായ സുകുമാരൻ.