പട്ടാമ്പി: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കായംകുളം രാജേന്ദ്രഭവനത്തില്‍ രാജേന്ദ്രന്റെ മകന് അജേന്ദ്രന്‍ (28) ആണ് മരിച്ചത്. പേരാമ്പ്രയില്‍ വെല്‍ഡിങ് തൊഴിലാളിയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യോദയ എക്സ്പ്രസില്‍ കോഴിക്കോട്ടു നിന്ന് കായംകുളത്തേക്ക് പോകുമ്പോൾ പട്ടാമ്പിക്കും പള്ളിപ്പുറത്തിനുമിടയിലാണ് അപകടം.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മൂന്ന് കൂട്ടുകാരുമൊത്ത് കോഴിക്കോട്ട് നിന്ന് യാത്ര തിരിച്ചതായിരുന്നു. വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യവേ വാതില്‍ പെട്ടെന്ന് അടഞ്ഞ് അജേന്ദ്രന്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തി കായംകുളത്തേക്ക് കൊണ്ടുപോയി. മാതാവ്: അമ്പിളി. സഹോദരി: അഞ്ജലി.