ഒറ്റപ്പാലം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒറ്റപ്പാലം തോട്ടക്കര മയിലുംപുറം കല്ലിങ്കൽ രവികുമാറിന്റെ മകൻ നിഖിലാണ് (24) മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടരയോടെ ടി.ബി റോഡിലായിരുന്നു അപകടം. തോട്ടക്കരയിൽനിന്ന് ഒറ്റപ്പാലത്തേക്ക് വരുകയായിരുന്ന സ്കൂട്ടറും ഒറ്റപ്പാലത്തുനിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ നിഖിലിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ച മരിക്കുകയായിരുന്നു. ഒറ്റപ്പാലം പൊലീസ് നടപടി സ്വീകരിച്ചു. പ്രമീളയാണ് നിഖിലിന്റെ മാതാവ്. സഹോദരൻ: നിതിൻ.