പഴഞ്ഞി: വാഴപ്പുള്ളി വീട്ടിൽ പരേതനായ റിട്ട. അധ്യാപകൻ മാത്തുവിന്റെ ഭാര്യ ചെറിച്ചി (92) നിര്യാതയായി. പഴഞ്ഞി മാർത്തോമ എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: എൽസി (റിട്ട. പ്രധാനാധ്യാപിക, എ.എൽ.പി.സ്കൂൾ എരമംഗലം), കുഞ്ഞാത്തിരി (റിട്ട. അധ്യാപിക, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പൊന്നാനി), ഇട്ടൂപ്പ് (റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട്, ഗവ. പ്രസ് തിരുവനന്തപുരം). മരുമക്കൾ: വർഗീസ് (റിട്ട. ഓഫിസ് സൂപ്രണ്ട്, മിലിട്ടറി എൻജിനീയർ സർവിസ് കൊച്ചി), ജോസ് (റിട്ട. പോസ്റ്റ് മാസ്റ്റർ, കുന്നംകുളം), മേഴ്സി (റിട്ട. അധ്യാപിക, യു.പി സ്കൂൾ പെരിഞ്ചേരി).