കൊട്ടാരക്കര: കിഴക്കേതെരുവ് മേലൂട്ട് പരേതനായ സി. മാത്യുവിന്റെ (റിട്ട. അധ്യാപിക സെന്റ് മേരീസ് സ്കൂൾ കിഴക്കേതെരുവ്) ഭാര്യ ഏലിക്കുട്ടി മാത്യു (86-റിട്ട. അധ്യാപിക, ഹൈസ്കൂൾ കോട്ടവട്ടം) നിര്യാതയായി. കരവാളൂർ വെൺമാലോട്ട് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ടൈറ്റസ് മാത്യു (ദൂരദർശൻ കേന്ദ്രം, തിരുവനന്തപുരം), ജോസ് മാത്യു (പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയ ജിപ്മർ കാമ്പസ്, പുതുച്ചേരി), ഫാ. ബോവസ് മാത്യു (പി.ആർ.ഒ തിരുവനന്തപുരം മേജർ അതിരൂപത അഞ്ചൽ വൈദിക ജില്ല വികാരി), നാൻസി മാത്യു (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, പട്ടം). മരുമക്കൾ: ലിനു ടൈറ്റസ്, തെക്കേവീട്ടിൽ, പുത്തൂർ (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എൽ.പി.എസ്, കിഴക്കേതെരുവ്), ജോളി ജോസ്, പുല്ലാട്ട്, അരുവിത്തുറ അധ്യാപിക, കേന്ദ്രീയ വിദ്യാലയ, ജിപ്മർ കാമ്പസ്, പുതുച്ചേരി), ബിനു എബ്രഹാം, പയ്യമ്പള്ളിൽ, തിരുവല്ല (സതേൺ റെയിൽവേ തിരുവനന്തപുരം). ഭൗതിക ശരീരം സെപ്റ്റംബർ 27ന് വൈകീട്ട് അഞ്ചിന് കിഴക്കേതെരുവ് സി.എസ്.ഐ പള്ളിക്ക് എതിർവശത്തുള്ള കുടുംബവീട്ടിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ 11നു കിഴക്കേതെരുവ് സെന്റ് മേരീസ് സ്കൂളിന് സമീപത്തെ ഭവനത്തിൽ എത്തിച്ച് ഉച്ചക്ക് 1.30നു ഭവനത്തിലെ ശുശ്രൂഷയും 2.30നു കിഴക്കേതെരുവ് ഹോളിട്രിനിറ്റി മലങ്കര കത്തോലിക്ക പള്ളിയിൽ സംസ്കാര ശുശ്രൂഷയും നടക്കും.