തച്ചമ്പാറ: ബസ് യാത്രക്കിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. തച്ചമ്പാറ ചൂരിയോട് പാലക്കാപറമ്പില്‍ വീട്ടില്‍ അബ്ദുൽ ലത്തീഫ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് സംഭവം. മണ്ണാര്‍ക്കാട്ടെ ജോലിസ്ഥലത്തേക്കായി പോകുന്നവഴി നൊട്ടമല ഭാഗത്തുവെച്ച് സീറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ബസുകാരും യാത്രക്കാരും ചേര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണാര്‍ക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: നസീമ. മക്കള്‍: ഹാജറ, ആയിഷ, മിന്‍ഷാദ്.