മണ്ണാര്‍ക്കാട്: അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍നിന്ന് വീണ് യുവാവ് മരിച്ചു. തെങ്കര തരിശില്പറമ്പ് പുത്തന്‍പുര വീട്ടില്‍ ഗോപാലന്റെ മകന് ഉണ്ണികൃഷ്ണനാണ് (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10ന് മെഴുകുംപാറയിലെ തോട്ടത്തിലാണ് സംഭവം. പരിസരവാസികളാണ് വീണ് പരിക്കേറ്റനിലയില്‍ ഇയാളെ കണ്ടത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് ജില്ല ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന് പെയിന്റിങ് തൊഴിലാളിയാണ്. മണ്ണാര്‍ക്കാട് പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: സുനില. മക്കള്‍: അനഘ, അഭി.