കാഞ്ഞിരപ്പുഴ: വയലിൽ ജോലിക്കെത്തിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി പാലംപട്ടയിൽ പുല്ലാനി വട്ടയിൽവീട് രാമകൃഷ്ണനാണ് (55) മരിച്ചത്. വീടിന് സമീപത്തെ മറ്റൊരാളുടെ വയലിൽ ഞാറ് നടാൻ എത്തിയതായിരുന്നു. ഇടവേളയിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണു. നാട്ടുകാർ ചേർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. രാമകൃഷ്ണൻ മൂന്നര പതിറ്റാണ്ടായി കൂലിപ്പണിക്കാരനാണ്. ഭാര്യ: ഉഷ. മക്കൾ: രഞ്ജുഷ, രഞ്ജിത, രേണുക. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് അമ്പാഴക്കോട് ശ്മശാനത്തിൽ.