അഗളി: ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പല്ലിയറ പരവരുകുന്നേൽ ജോസഫ് (അപ്പച്ഛൻ -71) ആണ് മരിച്ചത്. കഴിഞ്ഞ 14ന് അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച മരിച്ചു. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ. റോയി ജോസഫ്, ജോളി റോയി. മരുമക്കൾ: റോസമ്മ റോയി, പി.ജി. റോയി.