തൃശൂർ: അരണാട്ടുകരയിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. അരുണാട്ടുകര വാഴപ്പിള്ളി റാഫേലിന്റെ ഭാര്യ ബേബിയാണ് (67) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ന് ഇവരുടെ വീടിന് സമീപമാണ് അപകടം. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ബിന്ദു, ബിൻസി, ബിനു ബിയാ. മരുമക്കൾ: ശ്യാംകുമാർ, ജോസഫ്, ബെന്നി. സംസ്കാരം വെള്ളിയാഴ്ച 10ന് പൂത്തോൾ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.