ചേലക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു. പുലാക്കോട് താമറ്റൂർപടി ചാമിയുടെ മകൻ രമേഷാണ് (കണ്ണൻ -43) തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 17നാണ് മേപ്പാടം കമ്പനിപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പുലാക്കോട് ഒടുവത്തൊടി കാർത്തിക് (21) മരിച്ചിരുന്നു. രമേഷിന്റെ മാതാവ്: കൊച്ച. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പാമ്പാടി പൊതുശ്മശാനത്തിൽ.