തൃശൂർ: ശ്രീകേരളവർമ കോളജിലെ മുൻ ഫിസിക്സ് വിഭാഗം മേധാവി തിരുവമ്പാടി റോഡിൽ പ്രഫ. സി. ഗോവിന്ദൻകുട്ടി (78) നിര്യാതനായി. തൃശൂർ ചെമ്പോട്ടിൽ കുടുംബാംഗമാണ്. ശക്തൻ തമ്പുരാൻ കോളജിലും അധ്യാപകനായിരുന്നു. വിവിധ ആധ്യാത്മിക സംഘടനകളുടെ ചുമതല വഹിച്ചിട്ടുണ്ട്. പാറമേക്കാവ് ദേവസ്വം കോളജിന്റെയും സ്കൂളിന്റെയും ട്രസ്റ്റിയായിരുന്നു. ഭാര്യ: മനവഴി പത്മജ മേനോൻ. മക്കൾ: ശൈലജ (ദുബൈ), ഗോവിന്ദ് മേനോൻ (ഓപറേഷൻസ് ഹെഡ്, കാവ്ളി ഇൻകോർപറേറ്റഡ്, കൊച്ചി). മരുമക്കൾ: ശ്യാംകുമാർ (ഡയറക്ടർ, കോട്ടക് മഹീന്ദ്ര, യു.കെ), പ്രീതി ഗോവിന്ദ് മേനോൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.