ചാലക്കുടി: ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ വയൽവരമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. പോട്ട എസ്.എൻ നഗർ പൈവിള്ളി ഗോപിനാഥൻ നായരുടെ മകൻ വിജയകുമാർ (ബിജു -49) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വർക്ക് ഷോപ്പ് ജീവനക്കാരനാണ്. ഭാര്യ: അഞ്ജു. മകൾ: ആദിത്യ.