പട്ടിക്കാട്: ദേശീയപാതയിൽ ആറാംകല്ലിൽ ബൈക്ക് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പാണഞ്ചേരി താറ്റാട്ട് വീട്ടിൽ വിഷ്ണുവാണ് (27) മരിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെ മണ്ണുത്തിയിൽനിന്ന് പാണഞ്ചേരിയിലേക്ക് വരുന്ന വഴിയാണ് അപകടം. അപകടകാരണം വ്യക്തമല്ല. കോൺക്രീറ്റ് ഡിവൈഡറിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. മണ്ണുത്തി പൊലീസും ദേശീയപാത സുരക്ഷ ജീവനക്കാരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പിതാവ്: രാജപ്പൻ (പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മാതാവ്: മിനി. സഹോദരൻ: ഗൗതം.