കൊണ്ടാഴി: വയോധികയെ പൊട്ടക്കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുഴിയംപാടം ചക്കംകുളങ്ങര പരേതനായ കുമാരന്റെ ഭാര്യ പാറുകുട്ടിയാണ് (68) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് വീട്ടിൽനിന്ന് ഇറങ്ങിയ പാറുകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് രാത്രി സ്വകാര്യ വ്യക്തിയുടെ റബർ എസ്റ്റേറ്റിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറിന് സമീപത്തുകൂടെ നടവഴിയുണ്ട്. രാത്രിയോടെ അഗ്നിരക്ഷസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: രഘു, രമ്യ, ശാരദ. മരുമക്കൾ: കുട്ടൻ, ശോഭ, അനിൽ.