വാടാനപ്പള്ളി: സി.പി.എം പ്രവർത്തകനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നടുവിൽക്കര ബാറിനടുത്ത് താമസിക്കുന്ന വാടാനപ്പള്ളി മുൻ പഞ്ചായത്ത് അംഗം കടവത്ത് പരേതനായ ചെറുകണ്ഠകുട്ടിയുടെ മകൻ കെ.സി. സുനിൽ കുമാർ (56) ആണ് മരിച്ചത്. സി.പി.എം വാടാനപ്പള്ളി നട ഈസ്റ്റ് ബ്രാഞ്ച് അംഗവും വാടാനപ്പള്ളി പഞ്ചായത്ത് ഹരിത കർമസേനയിലെ താൽക്കാലിക ഡ്രൈവറുമായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് വീടിനടുത്ത വെള്ളം നിറഞ്ഞ തോട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുപറമ്പിലെ തേങ്ങ എടുത്തുവരുമ്പോൾ തോട് ചാടുന്നതിനിടെ ഭിത്തിയിൽ തലയിടിച്ച് അബോധാവസ്ഥയിൽ തോട്ടിലേക്ക് വീണ് മുങ്ങിമരിച്ചതാകാമെന്ന് കരുതുന്നു. തലയിൽ പൊട്ടലുണ്ട്. ഭാര്യ: നിഷ. മക്കൾ: അനന്യ (ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ബി.സി.എ വിദ്യാർഥിനി), അനാമിക (കണ്ടശ്ശാംകടവ് സെന്റ് മേരീസ് കോൺവെന്റ് വിദ്യാർഥിനി). സഹോദരൻ: തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി. പ്രസാദ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.