മണ്ണാര്‍ക്കാട്: വിദ്യാര്‍ഥിനിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുറുപ്പ് കോല്പാകം പുലാക്കല്‍ വീട്ടില്‍ നാസര്‍ - ബുഷ്റ ദമ്പതികളുടെ മകള്‍ നിഷിത (16) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച പുലർച്ച 4.45നാണ് തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടതെന്ന് പൊലീസ് പറയുന്നു. ഷീറ്റിട്ട മേല്‍ക്കൂരയുടെ ഇരുമ്പുപൈപ്പില്‍ ഷാള്‍ ഉപയോഗിച്ചാണ് തൂങ്ങിയത്. മരണകാരണം അറിവായിട്ടില്ല. മണ്ണാര്‍ക്കാട്ടെ സ്വകാര്യ കോളജില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.